കൊല്ലം: കേരളത്തെ ഇന്ന് കാണുന്ന രീതിയിൽ രൂപപ്പെടുത്തിയെടുത്തതിൽ നിർണായക പങ്കു വഹിച്ച മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ എന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു. കേരള ജനത ഇക്കാര്യം മനസുകൊണ്ട് അംഗീകരിച്ചതിനാലാണ് ഇന്നും ഗുരുദേവ ജയന്തി ആഘോഷിക്കുന്നത്.സമൂഹ്യമാറ്റത്തിനായി പ്രവർത്തിച്ച നവോത്ഥാന നായകന്മാരെ പ്രപഞ്ചം ഉള്ളിടത്തോളം കാലം മറക്കില്ല.
ഗുരുവിനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ കാലഘട്ടവും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളും ഈ പ്രവർത്തനങ്ങൾ സമൂഹത്തിനുണ്ടാക്കിയ മാറ്റങ്ങളും ഓർക്കണം. ദീർഘവീക്ഷണത്തോടെയുള്ള സന്ദേശങ്ങളാണ് ഗുരുദേവന്റേത്.എല്ലാ വിശ്വാസങ്ങളുടേയും സാരാംശം ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.