അഞ്ചൽ: വെള്ളച്ചാട്ടത്തിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ അഞ്ചൽ ആർച്ചൽ ഓലിയരുക് വെള്ളച്ചാട്ടത്തിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശികളായ സുഭാഷ് (30), രാജേഷ് (28) അതിഥി (7​) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വെള്ളം ഒഴുകുന്ന ഭാഗത്തെ പാറക്കല്ലിൽ ചവിട്ടിനിന്ന അതിഥി കാൽതെറ്റി വീണപ്പോൾ രക്ഷിക്കുന്നതിടെയാണ് രാജേഷിനും സുഭാഷിനും പരിക്കേറ്റത്.സ്ഥലത്തുള്ളവർ ഉടൻ തന്നെ മൂവരെയും രക്ഷപ്പെടുത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജേഷിനെ പിന്നീട് തിരുവനന്തപുരം മെഡി. ആശുപത്രിയിലേക്കു മാറ്റി.