കൊല്ലം: കറവൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കൃഷിസ്ഥലത്ത് കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ബന്തിപ്പൂക്കൃഷിയുടെ വിളവെടുപ്പ് നടന്നു. പിറവന്തൂർ കൃഷി ഓഫീസർ സൗമ്യ ബി.നായർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രമേൽശാന്തി മഹേഷ് പോറ്റിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.
പിറവന്തൂർ കൃഷിഭവന്റെ മേൽനോട്ടത്തിൽ ക്ഷേത്രക്കമ്മിറ്റിയാണ് കൃഷി ഒരുക്കിയത്. ക്ഷേത്രം രക്ഷാധികാരി പി.ഒ. ശശി, പ്രസിഡന്റ് ജി. ശിവപ്രസാദ്, സെക്രട്ടറി കെ.മധു, സതീഷ് കറവൂർ, സുരേഷ്, ബിജു കുമാർ, കൃഷി അസിസ്റ്റന്റുമാരായ ആർ.സന്തോഷ് , എസ്.സിന്ധു ദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.