പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ അമ്പലത്തുംഭാഗം 1070-ാംനമ്പർ ശാഖയിലെ പുതിയതായി നിർമ്മിച്ച ഓഫീസ് കെട്ടിത്തിന്റെ ഉദ്ഘാടനവും ഗുരുദേവ ജയന്തി ആഘോഷവും മെരിറ്റ് അവാർഡു വിതരണവും ഗായകനും ശ്രേഷ്ഠദിവ്യാഗ് ബാൽ പുരസ്കാര ജേതാവുമായ ആദിത്യ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാഖാപ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.അജയൻ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ് റാം മനോജ്, യോഗം ഡയറക്ടർ ബോർഡുമെമ്പർ വി.ബേബികുമാർ എന്നിവർ മെരിറ്റ് അവാർഡു വിതരണം നടത്തി. യൂണിയൻ കൗൺസിലർ പ്രേം ഷാജി, പോരുവഴി ഗ്രാമ പഞ്ചായത്ത് 7ാം വാർഡുമെമ്പർ ശ്രീതാ സുനിൽ,യൂണിയൻ കമ്മിറ്റി അംഗം സുന്ദരേശൻ, വനിതാ സംഘം പ്രസിഡന്റ് അനിതാ ബാഹുലേയൻ, സെക്രട്ടറി രാജി ഉദയൻ എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വി.രഘു നന്ദി പറഞ്ഞു.