കൊല്ലം: പൊതു നന്മയാണ് ഓരോ ആഘോഷങ്ങളുടെയും അടിസ്ഥാനമെന്ന് കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ഓണോത്സവത്തിന്റെ ഭാഗമായ അവിട്ടം ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് ചെയ്യുന്ന ലാഭകരമായ പൊതുമേഖലാ സ്ഥാപനമാണ് ഇന്ന് കെ എസ് എഫ് ഇ ലാഭ വിഹിതം സാമൂഹ്യ സേവനത്തിനു കൃത്യതയോടെ വിനിയോഗിക്കുന്നുണ്ട്. അത് അനുഭവിക്കുന്ന ഗുണഭാക്താക്കൾ ഔദാര്യം ആയി കാണേണ്ടതില്ല, അവകാശം തന്നെയാണ്. സമുദ്രതീരം തികച്ചും മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഇതിന്ന് കെ.എസ്.എഫ്.ഇ പോലെയുള്ള സ്ഥാപനങ്ങളുടെ സഹായങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര സാംസ്‌കാരിക കേന്ദ്രം കൺവീനർ ആർ.എം. ഷിബു അദ്ധ്യക്ഷത വഹിച്ചു. ബോക്സിംഗ് വിഷയമാക്കി ഡോക്ടറേറ്റ് നേടിയ ആലപ്പുഴ ജില്ല സ്പോർസ് ഓഫിസർ ഡോ. സി.വി. ബിജിലാൽ, മാദ്ധ്യമ പ്രവർത്തകൻ അഭിലാഷ് എം.സജി എന്നിവരെ ആദരിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം ദസ്തക്കീർ, കോട്ടാത്തല ശ്രീകുമാർ, ശ്രീകുമാർ പ്ലാക്കാട്, മാമ്പള്ളി.ജി. രഘുനാഥ്, മധു തട്ടാമല, കെ.ജി. രാജു എന്നിവർ സംസാരിച്ചു. സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ് കെ. വരദരാജന് സ്നേഹോപഹാരം സമർപ്പിച്ചു