photo
പിറവന്തൂർ കിഴക്ക് ശാഖയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ ജയന്തി ഘോഷയാത്ര.

പത്തനാപുരം: എസ്.എൻ.ഡി.പി.യോഗം പത്തനാപുരം യൂണിയനിലെ 462ാം നമ്പർ പിറവന്തൂർ കിഴക്ക് ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവജയന്തി ആഘോഷിച്ചു. യൂണിയൻ കൗൺസിലർ റിജു വി.ആമ്പാടി,ഗുരു ധർമ്മ പ്രചരണസഭ പത്തനാപുരം മണ്ഡലം പ്രസിഡന്റും ശാഖ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ പിറവന്തൂർ പ്രകാശ്, ശാഖ പ്രസിഡന്റ് സി.ആർ.രജികുമാർ, വൈസ് പ്രസിഡന്റ് അഡ്വ.ടി.രാജു, സെക്രട്ടറി അജിത റെജി, വനിതാസംഘം ശാഖ പ്രസിഡന്റ് എൽ.സുമ, വൈസ് പ്രസിഡന്റ് വിന്ധ്യ എസ്.വിജയൻ, സെക്രട്ടറി പി.പ്രീത തുടങ്ങിയവ‌ർ ഘോഷയാത്രക്ക് നേതൃത്വം നൽകി.