course

കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ ആരംഭിക്കുന്ന കാഡ്, ബിം അധിഷ്ഠിത ഹ്രസ്വകാല കോഴ്സു‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേൽപ്പറഞ്ഞ കോഴ്‌സുകൾ മെക്കാനിക്കൽ, സിവിൽ എൻജിനിയറിംഗ് മേഖലകളുടെ ഉയർന്നുവരുന്ന തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഓട്ടോകാഡ്, ത്രീഡിഎസ് മാക്സ്, റിവിറ്റ് ആർക്കിടെക്ചർ, സ്റ്റാഡ് പ്രോ, സോളിഡ് വർക്ക്സ്, ക്യാടിഅ, എൻ.എക്സ്, എ.എൻ.എസ്.വൈ.എസ് തുടങ്ങിയ സോഫ്ട് വെയറുകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക് വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും പടിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടണം. ഫോൺ: 8374371416, 9544431825.