കൊല്ലം: അമൃതപുരിയിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ആരംഭിച്ച ഗണേശോത്സവം സമാപിച്ചു. ആശ്രമപരിസരത്തു നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി ഗണേശ വിഗ്രഹങ്ങൾക്ക് പുഷ്പാർച്ചന നടത്തുകയും വിശ്വശാന്തി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഘോഷയാത്രയിലും പ്രാർത്ഥനയിലും വിദേശികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. അമൃതപുരിയിലെ കടപ്പുറത്ത് ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതോടെ പത്തുദിവസം നീണ്ടുനിന്ന ഗണേശോസ്തവത്തിന് സമാപനമായി.