ചവറ : എസ്.എൻ.ഡി.പി യോഗം 433ാം നമ്പർ പുത്തൻസങ്കേതം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാം ജയന്തി വിപുലമായ പരിപാടികളോടെ നടന്നു. പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കളങ്ങര ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സിബുലാൽ തൈവെള്ളയിൽ സ്വാഗതം പറഞ്ഞു. ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ മുഖ്യ പ്രഭാക്ഷണം നടത്തി. ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് സമ്മാനദാനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്. സോമൻ, പുത്തൻ സങ്കേതം മുസ്ളീം ജമാഅത്ത് ഇമാം ഡോ.മുഹമ്മദ് സ്വാദിഖ് ബാഖവി, ബി.ജെ.പി കൊല്ലം ജില്ലാ വൈസ്.പ്രസിഡന്റ് വെറ്റമുക്ക് സോമൻ, തേവലക്കര ഗ്രാമ പഞ്ചായത്ത് അംഗം അനിൽകുമാർ, ചവറ യൂണിയൻ കൗൺസിലർ ഗണേശറാവു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് റോസ് ആനന്ദ്, സെക്രട്ടറി വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബിക രാജേന്ദ്രൻ വനിതാ സംഘം ശാഖാ സെക്രട്ടറി ഷൈലജ തുടങ്ങിയവർ സംസാരിച്ചു. ശാഖായോഗം വനിതാ സംഘം പ്രസിഡന്റ് ശോഭന ശശാങ്കൻ നന്ദി പറഞ്ഞു.