ശാസ്താംകോട്ട: 'ഓപ്പറേഷൻ സിന്ദൂർ' എന്ന് എഴുതി പൂക്കളം ഒരുക്കിയതിന് സൈനികർ ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കോളേജ് റോഡിൽ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. ബി.ജെ.പി. നേതാക്കളായ പി.എസ്. ഗോപകുമാർ, എസ്. ഉമേഷ് ബാബു, ബബുൽ ദേവ്, പുത്തയം ബിജു, സുനിത, വെറ്റമുക്ക് സോമൻ, ബൈജു തോട്ടശ്ശേരി, ബൈജു ചെറുപൊയ്ക, കുമാരി സച്ചു, സന്തോഷ് ചിറ്റേടം, ആറ്റുപുറം സുരേഷ്, അജയകുമാർ ഇടമൺ, റെജി, ശിവറാം, രതീഷ്, അധീഷ്, അഖിൽ ശാസ്താംകോട്ട എന്നിവർ മാർച്ചിൽ നേതൃത്വം നൽകി.