photo
കുലശേഖരപുരം പുത്തൻ തെരുവിൽ ആരംഭിച്ച സൗജന്യ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി 23 ഇനം തൊറാപ്പി സംവിധാനം കോർത്തിണക്കി സൗജന്യ സേവനം നൽകുന്ന തെറാപ്പി സെന്റർ പ്രവർത്തനമാരംഭിച്ചു. കുലശേഖരപുരം പുത്തൻതെരുവ് ജുമാ മസ്ജിദിന് സമീപത്തായിട്ടാണ് സെന്റർ പ്രവർത്തിക്കുന്നത്. ആദിനാട് സ്വദേശിയായ വെളിയിൽ നസീറാണ് 12 ലക്ഷം രൂപ ചെലവഴിച്ച് തെറാപ്പി സെന്റർ ആരംഭിച്ചത്. തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. കെ.എസ് പുരം സുധീർ അദ്ധ്യക്ഷനായി. പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, വെളിയിൽ നസീർ, കേരളകൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീഷ്,നജീം മണ്ണേൽ, ഇർഷാദ് ബഷീർ, വരവിള നവാസ്, ഡോ.കുറുപ്പ് ചെങ്കൻകുളങ്ങര, ഡോ.അബ്ദുൽസലാം, റിലയൻസ് ക്ലബ് സെക്രട്ടറി ജ്യോതിഷ്, അജ്മൽ, ഹുസൈബ റഷീദ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അഷറഫ് പോളയിൽ സ്വാഗതവും സോനാ കൃഷ്ണൻ നന്ദിയും പറഞ്ഞു.