കൊല്ലം: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ തൃക്കോവിൽവട്ടം നടുവിലക്കരയിൽ നിത്യഭവനത്തിൽ നിഖിൽ (27), നടുവിലക്കരയിൽ ഉദയഭവനത്തിൽ രാഹുൽ (26) എന്നിവരെ കൊട്ടിയം പൊലീസ് പിടികൂടി. പ്രതികളുടെ സമീപവാസിയായ യുവാവുമായി ഉണ്ടായിരുന്ന കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം പ്രതികളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊട്ടിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ നിഥിൻ നളൻ, സി.പി.ഒമാരായ ശംഭു, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.