t
എഴുകോൺ ഗവ. ടെക്നിക്കൽ എച്ച്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം കുണ്ടറ റോട്ടറി മുൻ പ്രസിഡന്റും എഴുകോൺ റോട്ടറി ക്ലബ്ബ് സ്ഥാപകനും ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. മാനേജരുമായ ടി.കെ. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

കൊല്ലം: വിശാലമായ ലോകത്തേക്കുള്ള വാതിലാണ് പത്രങ്ങളെന്ന് കുണ്ടറ റോട്ടറി മുൻ പ്രസിഡന്റും എഴുകോൺ റോട്ടറി ക്ലബ്ബ് സ്ഥാപകനും ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. മാനേജരുമായ ടി.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എഴുകോൺ ഗവ. ടെക്നിക്കൽ എച്ച്.എസിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തുണ്ടാകുന്ന എല്ലാ ചലനങ്ങളും പത്രങ്ങൾ നമ്മുടെ മുന്നിലെത്തിക്കുന്നു. പാഠപുസ്തകങ്ങളിൽ പരിമിതമായ അറിവുകൾ മാത്രമാണുള്ളത്. വിദ്യാർത്ഥികൾക്ക് ലോകത്തുണ്ടാകുന്ന പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണ അനിവാര്യമാണ്. രാഷ്ട്രീയ മാറ്റങ്ങൾ, കണ്ടെത്തലുകൾ, യുദ്ധങ്ങളും സംഘർഷങ്ങളും, കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയെല്ലാം നമുക്ക് മുന്നിലെത്തിക്കുന്നത് പത്രങ്ങളാണ്. പത്രവായന ചിന്താശേഷിയും അഭിപ്രായ പ്രകടനത്തിനുള്ള കരുത്തും സമ്മാനിക്കുമെന്നും ടി.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

എഴുകോൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എബ്രഹാം മാത്യു, ട്രഷറർ ബി. മോഹൻ, കെ.വൈ. അലക്സ്, വി​. പ്രകാശ്, വികാസ്, സുകുമാരൻ, കുണ്ടറ റോട്ടറി ക്ലബ്ബ് മുൻ സെക്രട്ടറി ഡി​. ബൈജു, സഞ്ജീവ് കുമാർ, ടെക്നിക്കൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എം. ജോസ്, അഡ്വ. നജിബുദ്ദീൻ എന്നിവർ പങ്കെടുത്തു.

ടി.കെ. ഉണ്ണിക്കൃഷ്ണനാണ് സ്കൂളിൽ കേരളകൗമുദി സ്പോൺസർ ചെയ്യുന്നത്.