phot
ദേശിയ പാതയിലെ ആരംപുന്നക്ക് സമീപം നിയന്ത്രണം വിട്ട കാർ വീടിന് മുകളിൽ മറിഞ്ഞ നിലയിൽ.

പത്തനാപുരം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വിളക്കുടി പഞ്ചായത്തിലെ ആരംപുന്നക്ക് സമീപം നിയന്ത്രണംവിട്ട കാർ പാതയോരത്തെ വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊട്ടാരക്കര ഭാഗത്തുനിന്ന് പുനലൂരിലേക്ക് വന്ന പുനലൂർ ചെമ്മന്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ ആസാം സ്വദേശികൾ താമസിക്കുന്ന വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മറിഞ്ഞുവീണത്. അപകടം സംഭവിക്കുമ്പോൾ വീടിനുള്ളിൽ ഒരു സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കുകളില്ല.

അപകടം കണ്ടയുടൻ ഓടിയെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.