കൊല്ലം: ചൊവ്വല്ലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 36 പൊലീസ് സ്‌റ്റേഷനുകൾക്ക് മുന്നിൽ ഇന്ന് ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കരയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. കുണ്ടറ, കണ്ണനല്ലൂർ- പി സി. വിഷ്ണുനാഥ് എം.എൽ.എ, ശൂരനാട്- കെ.സി. രാജൻ, കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട് - ബിന്ദുകൃഷ്ണ, ചടയമംഗലം - എം.എം. നസീർ, ഇരവിപുരം - എ. ഷാനവാസ്ഖാൻ, പുനലൂർ- ജ്യോതികുമാർ ചാമക്കാല എന്നിവർ ജനകീയ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.