കൊല്ലം: എസ്.എൻ.ഡി.പി യോഗം 629-ാം നമ്പർ വെൺപാലക്കര ശാഖ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും പൊതു സമ്മേളനവും 13ന് വൈകിട്ട് 5ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ശാഖ പ്രസിഡന്റ് അജിത്ത് മുത്തോടം അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ പ്രഭാഷണം നടത്തും. യൂണിയൻ മേഖല കൺവീനർ സി. പ്രതാപൻ, യൂണിയൻ വനിതാസംഘം എക്സി. അംഗം മേഴ്സി ബാലചന്ദ്രൻ, കൊല്ലം ജില്ലാ പഞ്ചായത്തംഗം എസ്. ശെൽവി, മയ്യനാട് ഗ്രാമ പഞ്ചായത്തംഗം എസ് ചിത്ര എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി സജീവ് മുള്ളിത്തോടം സ്വാഗതവും വൈസ് പ്രസിഡന്റ് അയ്യപ്പൻ തോട്ടത്ത് നന്ദിയും പറയും.