പരവൂർ: കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റിനെ മർദ്ദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പരവൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് കെ.പി.സി.സി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. നീതിയുടെ കേന്ദ്രങ്ങൾ ആകേണ്ട പോലീസ് സ്റ്റേഷനുകൾ ഭീതിയുടെ കേന്ദ്രങ്ങളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പരവൂർ ടൗൺ, നോർത്ത്, പൂതക്കുളം സൗത്ത്, നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡി.സി.സി സെക്രട്ടറി എ. ഷുഹൈബ്, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ലത മോഹൻദാസ്, മണ്ഡലം പ്രസിഡന്റുമാരായ ബിനു കുമാർ, അജിത്ത്, രാധാകൃഷ്ണൻ, സുനിൽകുമാർ, മുൻസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ തുടങ്ങിയവർ സംസാരിച്ചു.