photo
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഏരൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന ജനകീയ പ്രതിഷേധ സദസ് കെ.പി.സി.സി. സെക്രട്ടറി അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഏരൂർ, ആയിരനല്ലൂർ മണ്ഡലം കമ്മിറ്റികൾ ഏരൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ് നടത്തി. കെ.പി.സി.സി. സെക്രട്ടറി അഡ്വ. സൈമൺ അലക്സ് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. ഏരൂർ മണ്ഡലം പ്രസിഡന്റ് ഗീവർഗ്ഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.സി.സഞ്ജയ് ഖാൻ, പി.വി.വേണുഗോപാൽ, തോയിത്തല മോഹനൻ, എം.എ.സാദിഖ്, ഡെനിമോൻ, നെട്ടയം സുജി, സി.ജെ.ഷോം, പി.ടി.കൊച്ചുമ്മച്ചൻ, പത്തടി സുസൈമാൻ, ബിജു അയിലറ, ശശിധരൻപിള്ള, മൻസൂർ, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.