പത്തനാപുരം: ബൈക്ക് മോഷണക്കേസിലെ പ്രതിയായ യുവാവിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കടയ്യാമൺ അംബേദ്ക്കർ കോളനിയിൽ ഫ്ലോട്ട് നമ്പർ 76-ൽ ശരത്തിനെ (28)ആണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിക്കുന്നതിനിടെ രഹസ്യ വിവരം ലഭിച്ച സി.ഐ.ബിജു, എസ്.ഐ.ബിജു ജി.നായറിന്റെയും നേതൃത്വത്തിലുളള പൊലീസ് പ്രതിയെ പിടി കൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.