കൊല്ലം: ഓണാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ റിമാൻഡിൽ. കരീപ്ര സ്വദേശി ശ്യാംദാസിനെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ 6 ന് രാത്രി 9.30ന് നെടുമ്പന കരീപ്ര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ തളവൂർക്കോണം സി.എം.എ ക്ലബ്ബിൽ ഓണാഘോഷത്തിൽ നടന്ന വടംവലി മത്സരത്തിൽ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് ശ്യാമിന്റെ നേതൃത്വത്തിൽ പഴങ്ങാലം പുലിയില പ്രദേശത്തു നിന്ന് മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘങ്ങൾ ആളുകളെ മർദ്ദിക്കുകയുമായിരുന്നു. തലയ്ക്കും മറ്റും മാരകമായ പരിക്കേറ്റു. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ട ശ്യാമിനെ നല്ലിലായിൽ നിന്നാണ് എഴുകോൺ അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.