bindhu
ടി.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹകസമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. 37 % ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണ ചർച്ച നടത്തുക, ജീവനക്കാർക്ക് പ്രമോഷനുകൾ അനുവദിക്കുക, റഫറണ്ടം നടത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ പ്രസിഡന്റ് എം.അനിൽകുമാർ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ.ഹാഫിസ് മുഖ്യപ്രഭാഷണവും കെ.പി.സി.സി സെക്രട്ടറി സൂരജ് രവി സന്ദേശവും നൽകി. ജില്ലാ സെക്രട്ടറി എൻ.വിനീഷ് സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് എ.നജീബ് നന്ദിയും പറഞ്ഞു.