onam-

കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയും ബംഗ്ലാവിൽ ഗ്രൂപ്പും ഉഷസ് നഗറും സംയുക്തമായി നടത്തിയ ഓണാഘോഷം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. അയത്തിൽ അൻസർ അദ്ധ്യക്ഷത വഹിച്ചു.

കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജയിൽ ഡി.ഐ.ജിയുമായ ബി. പ്രദീപ് കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന രക്ഷാധികാരി ഡോ. ഡി. വിനോദ് ലാൽ അമ്മമാർക്കുള്ള ഓണപ്പുടവകൾ വിതരണം ചെയ്തു. ഡോക്ടറേറ്റ് നേടിയ സംസ്ഥാന പ്രസിഡന്റ്‌ അൻസറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ വനിതാ കമ്മിഷൻ അംഗവും പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് ചെയർപേഴ്സണുമായ ഡോ. ഷാഹിദാ കമാൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ അൻവറുദ്ദീൻ ചാണിക്കൽ, ബി.ജെ.പി തിരുവനന്തപുരം മേഖല ജനറൽ സെക്രട്ടറി ശ്രീകുമാർ, നുജുമുദീൻ അഹമ്മദ്‌, എൻ. രാജു, സജി ലുക്കോസ്, ഡോ. വിജയൻ പിള്ള, ഡോ. ആർ.എസ്. പ്രദീപ്, വനിതാ വിംഗ് പ്രസിഡന്റ് തങ്കമണി ബെല്ലർ, ഡോ. സി. മാലിനി, ജോർജ് എഫ്.സേവിയർ വലിയ വീടൻൻ, കൊല്ലം ജില്ലാ സെക്രട്ടറി അലക്സാണ്ടർ സെബാസ്റ്റ്യൻ, ഡോ. വിജയൻ പിള്ള, നൂറുൽ അമീൻ മുസ്ലിയാർ, ഓഫീസ് സ്റ്റാഫ് ഷീജ എന്നിവർ സംസാരിച്ചു. ചെന്നൈയിൽ നടന്ന അബാക്കസ് ദേശീയ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ഹിബ മുഹമ്മദിനെ എം.എൽ.എ അനുമോദിച്ചു. ഷാനവാസ്‌, നാസർ, നവാസ്, ജമാലുദീൻ, നൂർജഹാൻ, ഷാനീർ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുരീപ്പുഴ യഹിയ സ്വാഗതവും കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന ചീഫ് മീഡിയ കോ ഓർഡിനേറ്റർ ഷിബു റാവുത്തർ നന്ദിയും പറഞ്ഞു.