കൊട്ടാരക്കര: പൊലീസ് ക്രിമിനലുകളെ സർവീസിൽ നിന്ന് പിരിച്ചുവിടും വരെ കോൺഗ്രസ് ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് എഴുകോൺ, കരീപ്ര, നെടുമൺകാവ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ എഴുകോൺ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുകോൺ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മുക്കണ്ടം ജംഗ്ഷനിൽ വെച്ച് പൊലീസ് തടഞ്ഞു. എഴുകോൺ മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷനായി. കരീപ്ര മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻപിള്ള, നെടുമൺകാവ് മണ്ഡലം പ്രസിഡന്റ് കുട്ടൻപിള്ള, പഞ്ചായത്ത് പ്രസിഡന്റ് ബിജു ഏബ്രഹാം, രതീഷ് കിളിത്തട്ടിൽ, ബിജു ഫിലിപ്പ്, ബിനു കോശി, എഴുകോൺ രാജ്മോഹൻ, പി.എസ്. അദ്വാനി, എൻ.പങ്കജരാജൻ, കെ.ജി ഉണ്ണിത്താൻ, മാറനാട് ബോസ്, ആതിര ജോൺസൺ, മാത്തുണ്ണി തരകൻ, കൊന്നയിൽ രാഗേഷ്, മുരളീധരൻ, ഗീതമ്മ, ബീന മാമച്ചൻ, മഞ്ചുരാജ്, പ്രസാദ് കാരുവേലിൽ എന്നിവർ സംസാരിച്ചു.