bhagy
കരവാളൂരിൽ ഓട്ടോ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ നടത്തിയ ഭാഗ്യസവാരിയുടെ നറുക്കെടുപ്പിന്റെ ഉദ്ഘാടനം പി.എസ്.സുപാൽ എം.എൽ.എ നിർവഹിക്കുന്നു

പുനലൂർ: കരവാളൂരിൽ ഓട്ടോ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) സംഘടിപ്പിച്ച ഭാഗ്യസവാരിയുടെ നറുക്കെടുപ്പ് നടന്നു. കരവാളൂർ ജംഗ്ഷനിൽ നടന്ന ചടങ്ങ് പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് അനൂപ് പി.ഉമ്മൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പ്രസാദ് സ്വാഗതം പറഞ്ഞു. സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നറുക്കെടുപ്പ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ നിർവഹിച്ചു. ഭാഗ്യസവാരിയുടെ ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ കുരിയിലുംമുഗൾ സ്വദേശി സോണിയക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ എൽ.ഇ.ഡി. ടി.വി. തെക്കാലുംമൂട്ടിൽ സുനിൽകുമാറിനാണ് ലഭിച്ചത്. ഓട്ടോ തൊഴിലാളി രംഗത്ത് 25 വർഷം പൂർത്തിയാക്കിയവരെ യൂണിയൻ ആദരിച്ചു. തൊഴിലാളികൾക്ക് ബോണസ് വിതരണവും നടത്തി.

സി.പി.ഐ കരവാളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് ഗോപി, പുനലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജെ. ഡേവിഡ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എസ്. രാജ്‌ലാൽ, പഞ്ചായത്ത് അംഗങ്ങളായ എസ്. ബിന്ദു, ലിസ്സി ഷിബു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ. തുളസി, വി. സന്തോഷ്, ജി. സുരേഷ് കുമാർ, സജി, മോൻസി, ബെൻസൺ, രാജേന്ദ്രൻ, ബിബിൻ, ഹരിചന്ദ്ര കുറുപ്പ്, രാജീവ് എന്നിവർ പങ്കെടുത്തു.