കൊല്ലം: ലോകത്തിലെ ഏറ്റവും വലുതും അപ്രത്യക്ഷമാകുന്നതുമായ വെള്ളച്ചാട്ടം സൃഷ്ടിച്ചതിനുള്ള ലോക റെക്കാഡ് വണ്ടർഫാൾസിന്. കൊല്ലം ആശ്രാമം മൈതാനത്ത് 60 അടി ഉയരവും 164 അടി വീതിയുമുള്ള വെള്ളച്ചാട്ടം സൃഷ്ടിച്ചതിനാണ് യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കാഡ് ഫോറം) 2025 ലോക റെക്കാഡിന് വണ്ടർഫാൾസ് അർഹമായത്.
അപ്രത്യക്ഷമാകുന്ന ഈ വെള്ളച്ചാട്ടത്തിന് 1.5 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയും 300 ടൺ മൊത്തത്തിലുള്ള ഘടനാപരമായ ഭാരവുമുണ്ട്. അതിശയകരമായ നിർമ്മിതി ഒരേസമയം സർഗ്ഗാത്മകതയുടെയും എൻജിനീയറിംഗിന്റെയും മികവ് സംഗമിക്കുന്ന അത്ഭുതമാണ്. ആർ. ശ്യാംകുമാറും മറ്റ് സാങ്കേതിക വിദഗ്ദ്ധരും ചേർന്ന് സൃഷ്ടിച്ച വെള്ളച്ചാട്ടം 630 ൽ അധികം മണിക്കൂറുകൾ കൊണ്ട് 100 തൊഴിലാളികളുടെ പരിശ്രമത്തിലൂടെയാണ് പൂർത്തീകരിച്ചത്. ലോക റെക്കാഡിന് ഇക്കാര്യങ്ങളാണ് പരിഗണിച്ചതെന്ന് യു.ആർ.എഫ് അധികൃതർ അറിയിച്ചു.
ഇന്നേവരെ കൊല്ലം കണ്ടിട്ടില്ലാത്തത്ര ജനസാഗരം സൃഷ്ടിച്ചാണ് വെള്ളച്ചാട്ടം മുന്നേറുന്നത്. 30 വരെ പ്രദർശനം ഉണ്ടായിരിക്കും.