മയ്യനാട്: എസ്.എൻ.ഡി.പി യോഗം മയ്യനാട് സെൻട്രൽ 6403-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷിച്ചു. രാവിലെ 7ന് ഗുരുമന്ദിരത്തിൽ വനിതാ സംഘത്തിന്റെ ഗുരുദേവ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീനാരായണ ഗുരുദേവന്റെ ചിത്രം വച്ച് അലങ്കരിച്ച രഥം പ്രസിഡന്റ് രാജു കരുണാകരൻ, സെക്രട്ടറി ശിവകുമാരൻ, ഭരണ സമിതി അംഗം ഷാജി, ലിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ശാഖ അതിർത്തിയിൽ പ്രദക്ഷിണം നടത്തി. ഉച്ചയ്ക്കു ശേഷം സെക്രട്ടറി ശിവകുമാരൻ, ഭരണസമിതി അംഗം ഷാജി, വനിതാ സംഘം പ്രസിഡന്റ് ലായി, സെക്രട്ടറി മിനി തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂണിയന്റെ മഹാസമ്മേളന ഘോഷയാത്രയിലും പങ്കെടുത്തു.