ചവറ: വൈസ് മെൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാളെ കൊറ്റംകുളങ്ങര ശ്രീകണ്ഠൻ നായർ മെമ്മോറിയൽ ഐ.ടി.ഐയിൽ വെച്ച് കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന കൈകൊട്ടിക്കളി മത്സരവും അരിനല്ലൂർ കരടികളി സംഘം അവതരിപ്പിക്കുന്ന കരടികളിയും സംഘടിപ്പിക്കും. വൈകിട്ട് 4 ന് നടക്കുന്ന പരിപാടി മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. മത്സര വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ വിതരണം ചെയ്യും. വൈസ് മെൻ ഇന്റർനാഷണൽ നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.14ന് രാവിലെ 10ന് ചവറ അറയ്ക്കൽ കന്നിട്ടയിലെ കായലോരം റിസോർട്ടിൽ വെച്ച് വൈസ് മെൻ ക്ലബ്ബിന്റെ കുടുംബസംഗമവും ഓണാഘോഷവും നടക്കും. ഇതിനോടനുബന്ധിച്ച് വിവിധ കലാ മത്സരങ്ങളും എൽ.ആർ.ഡി. വൈസ് മെൻ തങ്കരാജിന്റെയും ടീമിന്റെയും സന്ദർശനവും ഉണ്ടാകും.