photo
ശ്രീകൃഷ്ണ ജയന്ത്രി ആഘോഷങ്ങളുടെ ഭാഗമായി അഞ്ചൽ പനയഞ്ചേരി ശ്രീധർമ്മ ശാസ്താ ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കൊടിമരത്തിൽ ഗോകുലാംഗം ദേവദർശ് പതാക ഉയർത്തുന്നു.

അഞ്ചൽ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അഞ്ചൽ പനയഞ്ചേരി ശ്രീധർമ്മ ശാസ്താ ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. പനയഞ്ചേരി അമ്പലംമുക്കിൽ നടന്ന ചടങ്ങിൽ ഗോകുലാംഗം ദേവദർശ് പതാക ഉയർത്തി.

ആഘോഷ സമിതി ഭാരവാഹികളായ ആർ.രതീഷ് കുമാർ, എസ്. ഉല്ലാസ് ബാബു, എസ്.ആശിഷ്, എസ്.ഉമേഷ് ബാബു, എസ്.ഉമാദേവി, ജി.കൃഷ്ണകുമാർ, ബി.ഗോപകുമാർ, വി.കെ.ഷീല, വിനയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു