തൊടിയൂർ: കരുനാഗപ്പള്ളി സർഗ്ഗ ചേതനയുടെ ആഭിമുഖ്യത്തിൽ ശ്രാവണോത്സവം സംഘടിപ്പിച്ചു. കന്നേറ്റി ശ്രീ ധന്വന്തരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രൊഫ. അമൃതകുമാരി ഉദ്ഘാടനം ചെയ്തു.
സർഗ്ഗ ചേതന വൈസ് പ്രസിഡന്റ് ഗോപി ദാസ് അദ്ധ്യക്ഷനായി. സെക്രട്ടറി ആദിനാട് തുളസി സ്വാഗതം പറഞ്ഞു. ഡോ. പി.ബി.രാജൻ, ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, ഡി.വിജയലക്ഷ്മി, തൊടിയൂർ വസന്തകുമാരി, വാസന്തി രവീന്ദ്രൻ, ഡോ. സുഷമ, ടി.ആർ.മോഹനൻ എന്നിവർ സംസാരിച്ചു.
തഴവ രാധാകൃഷ്ണൻ, കെ.എസ്. വിശ്വനാഥപിള്ള, കെ.പി. ലീലാകൃഷ്ണൻ, ചങ്ങൻകുളങ്ങര ഗോപാലകൃഷ്ണപിള്ള, ഫാത്തിമ താജുദ്ദീൻ, നസീൻ ബീവി, ജലജ വിശ്വം, നന്ദകുമാർ വള്ളിക്കാവ്, ശശിധരൻ ചെറിയഴീക്കൽ, സീന രവി, ശാന്താ ചക്രപാണി, ബേബി സി. ആലപ്പാട് തുടങ്ങിയവർ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. ജയചന്ദ്രൻ തൊടിയൂർ നന്ദി പറഞ്ഞു. തുടർന്ന് നടന്ന ഓണസദ്യയോടെ ശ്രാവണോത്സവം സമാപിച്ചു.