കൊല്ലം: ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ..എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലേക്ക് മാർച്ചും ധർണയും നടത്തി. 37 ശതമാനം കുടിശ്ശിക അനുവദിക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ ചർച്ച ആരംഭിക്കുക, റഫറണ്ടം അടിയന്തരമായി നടത്തുക, ഒഴിവുകളിൽ നിയമനം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ്, സൂരജ് രവി, എം.എം. സഞ്ജീവ് കുമാർ, കെ.ബി. ഷഹാൽ, ആർ.ജി. ശ്രീകുമാർ, വി. വിനീഷ്, എ. നജീബ്, ആനക്കോട്ട് രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.