കൊട്ടാരക്കര : എം.സി. റോഡിൽ അപകടങ്ങൾ പതിവാകുമ്പോഴും പരിഹാര നടപടികൾ സ്വീകരിക്കാതെ അധികൃതർ. ഒരാഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങൾ നടക്കുന്ന സാഹചര്യത്തിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ താത്പര്യമെടുക്കുന്നില്ല. ബുധനാഴ്ച മാത്രം പുലമൺ കവലയിലും ലോവർ കരിക്കത്തും വാഹന അപകടങ്ങളുണ്ടായി. പുലമൺ ജംഗ്ഷനു സമീപം രാത്രി 7.30ഓടെ നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിലിടിച്ച ശേഷം കാൽനടയാത്രികയെയും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓടയിലേക്ക് തെറിച്ചുവീണ പെൺകുട്ടിയെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിനു രണ്ട് കിലോമീറ്റർ അകലെ ലോവർ കരിക്കത്ത് നാല് കാറുകൾ കൂട്ടിയിടിച്ചെങ്കിലും ആർക്കും പരിക്കില്ല.
വേഗനിയന്ത്രണ സംവിധാനങ്ങൾ അപര്യാപ്തം
കുളക്കട ജംഗ്ഷനും ഏനാത്ത് പാലത്തിനുമിടയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്ന് അപകടങ്ങളാണുണ്ടായത്. വാളകത്തിനും ഏനാത്തിനുമിടയിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്. പനവേലിയിൽ ബസ് കാത്തുനിന്ന രണ്ട് യുവതികൾ വാഹനമിടിച്ച് മരിച്ചതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും റോഡിന്റെ മിനുസവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. എന്നാൽ, ഈ ഭാഗങ്ങളിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമല്ല.
ബൈപ്പാസും മേൽപ്പാലവും ഫയലിൽ