
കൊല്ലം: കിളികൊല്ലൂർ പുളയത്ത്മുക്കിൽ സായിറാം (എം.ജി നഗർ-12 ബി) പരേതനായ എൻ.ശ്രീനിവാസന്റെ (എയർഫോഴ്സ് ഉദ്യോഗസ്ഥൻ) ഭാര്യ വി.സുഭഗ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊല്ലം പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: എസ്.ജിക്കി, എസ്.ഷിബു (റിട്ട. റീജിയണൽ മാനേജർ, കെ.എസ്.ബി.സി), എസ്.സായി ദേവ്, എസ്.ബൈജു (അസി. ജനറൽ മാനേജർ, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ, മുംബയ്). മരുമക്കൾ: പരേതനായ വി.സുദർശനബാബു, ജി.ലേഖ, മായ.എൻ.രാജൻ, എസ്.സമിത (സീനിയർ ഹയർ സെക്കൻഡറി അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, നെയ്യാറ്റിൻകര). മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 8ന് വീട്ടുവളപ്പിൽ.