കൊട്ടാരക്കര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെയും താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഓണാഘോഷവും കുടുംബ സംഗമവും പ്രതിഭകൾക്കുള്ള ആദരവും ഇന്ന് നടത്തും. ഉച്ചയ്ക്ക് ശേഷം 2.30ന് കൊട്ടാരക്കര വ്യാപാര ഭവനിൽ നടക്കുന്ന പരിപാടികൾ സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സി.എസ്.മോഹൻദാസ് അദ്ധ്യക്ഷനാകും. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കും. ഡോ.ഗീവർഗീസ് യോഹന്നാൻ മുഖ്യ അതിഥിയാകും. സംസ്ഥാന ജനറൽ സെക്രട്ടറി എം.നസീർ, ഷിബി ജോർജ്ജ്, അസിം മുഈനി, അസീം മീഡിയ, ഹാജി.എം.ഷാഹുദ്ദീൻ, വൈ.സാമുവൽ കുട്ടി, ബിജുരാജ് സുരേന്ദ്രൻ, റെജി നിസ, കെ.കെ.അലക്സാണ്ടർ എന്നിവർ സംസാരിക്കും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മികവ് കാട്ടിയ 20 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുമെന്ന് പ്രസിഡന്റ് സി.എസ്.മോഹൻദാസ്, ഷിബി ജോർജ്ജ്, കെ.കെ.അലക്സാണ്ടർ, റെജി നിസ എന്നിവർ വാ‌ർത്താ സമ്മേളനത്തിൽ അറിയിച്ചു.