gemini

കൊല്ലം: രാജ്യത്തെ ഏറ്റവും വലിയ സർക്കസായ ജെമിനി സർക്കസ് കൊല്ലം ആശ്രാമം മൈതാനത്ത് 15വരെ നടക്കും. എല്ലാത്തരം കാലാവസ്ഥയെയും അതിജീവിക്കാൻ കഴിയുന്ന വാട്ടർപ്രൂഫ് ആൻഡ് ഫയർപ്രൂഫ്‌ ടെന്റിലാണ് പ്രദർശനം. ആഫ്രിക്ക, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്ന് പരിശീലനം സിദ്ധിച്ചവരുൾപ്പടെ വിദേശങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും നൂറിൽപരം കലാകാരന്മാരാണ് അണിനിരക്കുന്നത്. രണ്ട് മണിക്കൂർ നീളുന്ന ഷോയിൽ മുപ്പതിലേറെ വിസ്മയ പ്രകടനങ്ങളുണ്ട്. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിംഗ്, അക്രോബാറ്റിക് ചെയർ ബാലൻസിംഗ്, ഡെന്റൽ എരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം, പുതിയ ക്ലൗൺ ആക്ടുകൾ, റോളർ ആക്ട്, സ്റ്റിക്ക് ബാലൻസ്, സെൽഫിക്കായി റോബോട്ടിക് വന്യജീവികൾ തുടങ്ങിയവയാണ് പ്രത്യേകതകൾ.

പ്രദർശനം

ഉച്ചയ്ക്ക്-1 മണി

വൈകിട്ട്-4

രാത്രി-7

ടിക്കറ്റ് നിരക്ക്

₹150 ₹ 200 ₹ 250 ₹ 350

ഫോൺ: 9744829866, 8340691228