കടയ്ക്കൽ: ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ ചെണ്ടുമല്ലിപ്പൂക്കൾ ഉപയോഗിച്ച് ഒരു വലിയ പുസ്തകം നിർമ്മിച്ചു. അവരുടെ ചെണ്ടുമല്ലി കൃഷിയിൽ നിന്ന് വിളവെടുത്ത ഏകദേശം മൂവായിരത്തോളം പൂക്കളാണ് ഈ സൃഷ്ടിക്കായി ഉപയോഗിച്ചത്.
എസ്.എൻ.ഡി.പി യോഗം കൗൺസിലറായ പച്ചയിൽ സന്ദീപ് പുസ്തകം അനാവരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. ബീന മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് പി.ദീപ , സ്റ്റാഫ് സെക്രട്ടറി എസ്. വി.പ്രസീദ് , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി