kunjachana-

കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജിയൻ ഹുമാനിറ്റേറിയൻ അവാർഡിന് മികച്ച സാമൂഹിക പ്രവർത്തകനും സീനിയർ വൈ.എം.സി.എ നേതാവുമായ എം.കുഞ്ഞച്ചൻ പരുത്തിയറ അർഹനായി. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, കൊല്ലം ജില്ലാ പ്രസിഡന്റ്, ഉപഭോക്തൃ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, വൈ.എം.സി.എ മുൻ റീജിയൻ ഭാരവാഹി, കൊല്ലം സബ് റീജിയൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ട് വൈ.എം.സി.എയിലും സമൂഹത്തിന്റെവിവിധ മേഖലകളിലും നൽകിയ സംഭാവനകൾ മാനിച്ചാണ് അവാർഡ് സമ്മാനിക്കുന്നതെന്ന് അവാർഡ് നിർണയ സമിതി ചെയർമാൻ എം.തോമസ് കുട്ടി, സബ് റീജിയൻ ചെയർമാൻ ടി.കെ.ജേക്കബ്, ജനറൽ കൺവീനർ ജി.വി.ചാക്കോ എന്നിവർ അറിയിച്ചു. 21ന് കൊട്ടാരക്കര മാർത്തോമ്മാ എപ്പിസ്ക്കോപ്പൽ ജൂബിലി മന്ദിരത്തിൽ നടക്കുന്ന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് വിൻസന്റ് ജോർജ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും.