visyaada-

ചവറ: കാരുണ്യമാണ് നമ്മുടെ മതമെന്ന സന്ദേശം സ്വജീവിതത്തിലൂടെ സമൂഹത്തിന് നൽകിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് തീർത്ഥപാദ പ്രസ്ഥാനത്തിന്റെ പരമാചാര്യൻ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ പറഞ്ഞു. പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച നൂറ്റിയെഴുപത്തിരണ്ടാമത് മഹാഗുരു ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമി ജയന്തി ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യഥാർത്ഥ മനുഷ്യനെ രൂപപ്പെടുത്താനുള്ള സ്നേഹ മാനവികതയാണ് ചട്ടമ്പിസ്വാമികളുടെ ജീവിതമെന്ന് സ്വാമി നിത്യസ്വരൂപാനന്ദ പറഞ്ഞു. മാവേലിക്കര സിദ്ധാശ്രമം മഠാധിപതി സ്വാമി സത്‌സ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. മഹാഗുരു ഭവ്യസ്മൃതി പ്രൊഫ.ആർ. അരുൺ കുമാർ നിർവഹിച്ചു. ആലത്തൂർ സിദ്ധാശ്രമം മഠാധിപതി സ്വാമി ശിവാനന്ദയോഗി, മാവേലിക്കര സിദ്ധാശ്രമം മഠാധിപതി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, പന്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, എം.സി.ഗോവിന്ദൻകുട്ടി എന്നിവർ സംസാരിച്ചു. രാവിലെ ജയന്തി ആഘോഷത്തിന് പ്രാരംഭം കുറിച്ച് വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. സുജിത്ത് വിജയൻപിള്ള എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി.സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജയന്തി സമ്മേളനത്തിന് പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ കോ ഓർഡിനേറ്റർ ബി.ബാലചന്ദ്രൻ, അരുൺ ബാബു, കൃഷ്ണരാജ്, കൈതപ്പുഴ ശ്രീകുമാർ, സുകുമാരൻ എന്നിവർ നേതൃത്വം നൽകി.