trai

കൊല്ലം: ഓച്ചിറ ക്ഷീരോല്‍പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ 23, 24 തീയതികളിൽ 'സുരക്ഷിതമായ പാൽ ഉല്പാദനം’ വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. ക്ഷീര കർഷകർക്ക് ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം, ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖേന രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി പരിശീലനത്തിൽ ഓഫ്‌ലൈനായി പങ്കെടുത്തവർക്ക് അർഹതയില്ല. 20ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം. ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഹാജരാക്കണം. രജിസ്‌ട്രേഷൻ ഫീസ് 20 രൂപ.