കൊല്ലം: ജില്ലയിലെ സർക്കാർ / എയ്ഡഡ് ഐ.ടി.ഇകളിലെ ഡി.എൽ.എഡ് 2025-2027 സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചിലേക്കുള്ള അഭിമുഖം 15ന് രാവിലെ 10 മുതൽ തേവള്ളി മലയാളിസഭ എൻ.എസ്.എസ് യു.പി സ്‌കൂളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. റാങ്ക് ലിസ്റ്റ് ddeklm.blogspot.comൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.