seminar

കൊല്ലം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാള വിഭാഗവും കേരള സംസ്ഥാന
സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ചുള്ള സെമിനാർ 17ന് നടത്തും. പ്രൊഫ. വി.കാർത്തികേയൻ നായർ, മ്യൂസ് മേരി, ഡോ. ലിസി മാത്യു, ഡോ. കെ.കെ.ശിവദാസ്, ഡോ. കെ.ബി.ശെൽവമണി, ഡോ. നൗഷാദ്, ഡോ. മിനി ബാബു, ഡോ. എ.എസ്.പ്രതീഷ്, പി.കെ.അനിൽകുമാർ എന്നിവർ വിവിധ സെഷനുകളിൽ പ്രബന്ധം അവതരിപ്പിക്കും. സെമിനാറിൽ പങ്കെടുക്കാൻ താത്പ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 8848161482, 9446271911.