photo-
പോരുവഴി ഗ്രാമ പഞ്ചായത്തിൽ നടന്ന എസ്.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള മേശയും കസേരയും വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പോരുവഴി ഗ്രാമ പഞ്ചായത്തിൽ എസ്.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മേശയും കസേരയും വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനുമംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറ ബിബി അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ രാജേഷ് വരാവിള,പ്രസന്ന മെമ്പർമാരായ,ശാന്ത, സ്മിത, നിഖിൽ മനോഹർ, പ്രിയ സത്യൻ, വിനു ഐ നായർ എന്നിവർ സംസാരിച്ചു . എച്ച്.എം ഷീബ നന്ദി പറഞ്ഞു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പുതിയ സംവിധാനത്തിലുള്ള മേശയും കസേരയും 90 വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.