emp

തൊടിയൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് വിവിധ സ്വയം തൊഴിൽ പദ്ധതികളിൽ അപേക്ഷിക്കാം.
18നും 55നും മദ്ധ്യേ പ്രായമുള്ള അശരണരായ സ്ത്രീകൾക്ക് ശരണ്യ പദ്ധതിയിൽ 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്സിഡിയും 21നും 60നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് കൈവല്യ പദ്ധതിയിൽ 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്സിഡിയും 21നും 50നും മദ്ധ്യേ പ്രായമുള്ള എല്ലാവിഭാഗം ഉദ്യോഗാർത്ഥികൾക്കും കെസ്റു പദ്ധതിയിൽ 100000 രൂപ വായ്പയും 20000 രൂപ സബ്സിഡിയും 50 മുതൽ 65 വരെ പ്രായമുള്ളവർക്ക് നവജീവൻ പദ്ധതിയിൽ 50000 രൂപ വായ്പയും 12500 രൂപ സബ്സിഡിയും ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ വരെ വായ്പയും 2 ലക്ഷം സബ്സിഡിയും ലഭിക്കുന്ന മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്സ്/ജോബ് ക്ലബ് പദ്ധതിയും നിലവിലുണ്ട്. പ്രായപരിധി 21നും 45നും മദ്ധ്യേ. ഫോൺ: 04762620499.