
കൊല്ലം: മുണ്ടയ്ക്കൽ ടി.ആർ.എ നഗർ 63 ജയശ്രീ മന്ദിരത്തിൽ പരേതനായ ജി.ശ്രീധരൻ പിള്ളയുടെ ഭാര്യ വി.പി.പത്മാക്ഷിഅമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: പരേതനായ ശ്രീകണ്ഠൻ നായർ (റിട്ട. ഫോറസ്റ്റ്), മഹേശ്വരി അമ്മ, പരേതയായ ചന്ദ്രമതിഅമ്മ, ശ്രീകുമാർ (റിട്ട. ബി.ഡി.ഒ), മുണ്ടയ്ക്കൽ രാജശേഖരൻ (മുണ്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), ജയശ്രീ (കൊല്ലം പബ്ലിക് ലൈബ്രറി). മരുമക്കൾ: ബി.ശ്രീദേവി, പരേതനായ ബാലചന്ദ്രൻ നായർ, പരേതനായ രഘുനാഥൻ നായർ, ബീന ശ്രീകുമാർ, ഗോപാലകൃഷ്ണ പണിക്കർ. സഞ്ചയനം 18ന് രാവിലെ 8ന്.