ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിനെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി അദ്ധ്യക്ഷയായി. ജനപ്രതിനിധികൾ, കില സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പഞ്ചായത്തിലെ എല്ലാ വർഡുകളിലും അതി ദരിദ്രരെ കണ്ടെത്തിയത്. ഇവരുടെ സംരക്ഷണം പഞ്ചായത്ത് ഉറപ്പാക്കി. ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ, ആരോഗ്യ ഇൻഷ്വറൻസ് മുതലായവ ലഭ്യമാക്കി. സ്വയംതൊഴിലിന് കുടുംബശ്രീ ജില്ലാ മിഷൻ വഴി ഉപജീവന പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യവും നൽകി. പ്രതിമാസ ഭക്ഷണക്കിറ്റുകളും ആരോഗ്യ പരിരക്ഷയും കുടുംബാരോഗ്യകേന്ദ്രം വഴി നടപ്പാക്കിവരുന്നു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.ഇന്ദിര സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ വിഷയവതരണം നടത്തി. അസി.സെക്രട്ടറി വിജോയ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ.സജീവ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജീന നജിം, വാർഡ് അംഗം ടി.എം.ഇക്ബാൽ, വി.ഇ.ഒ ടി.എസ്.ബിജു തുടങ്ങിയവർ സംസാരിച്ചു.