photo
സി.പി. എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ മുന്നിൽ നടന്ന യെച്ചൂരി അനുസ്മരണം ടി. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : സി.പി .എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയുടെ വിവിധ കേന്ദ്രങ്ങളിൽ സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ പ്രഭാഷണം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡ് പി.കെ.ബാലചന്ദ്രൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അബാദ് ഫാഷ, പി.കെ.എസ് ഏരിയ കമ്മിറ്റി സെക്രട്ടറി എം.സുരേഷ് കുമാർ, മഹേശ്വർ, അമൽ വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു. കുലശേഖരപുരം നോർത്ത് ലോക്കൽ കമ്മറ്റിയുടെ പരിപാടി സെക്രട്ടറി പി.ഉണ്ണി ഉദ്ഘാടനം ചെയ്തു. ഡി. രാജൻ അദ്ധ്യക്ഷനായി. ആലപ്പാട് സൗത്തിൽ അബാദ് ഫാഷ അനുസ്മരണ പ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ ജെ.ഹരിലാൽ ഉദ്ഘാടനം ചെയ്തു. സി. രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി. പുഷ്പാംഗദൻ അദ്ധ്യക്ഷനായി. ആലപ്പാട് നോർത്തിൽ ടി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വിശ്വൻ അദ്ധ്യക്ഷനായി. കുലശേഖരപുരം സൗത്തിൽ ബി. കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. ജി .കനകം അദ്ധ്യക്ഷയായി. വി.പി. ജയപ്രകാശ് മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. കല്ലേലിഭാഗത്ത് എ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. വി.വിജയൻ പിള്ള അദ്ധ്യക്ഷനായി. തൊടിയൂരിൽ ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. ടി.രാജീവ് അദ്ധ്യക്ഷനായി. നദീർ അഹമ്മദ് സംസാരിച്ചു. ക്ലാപ്പന കിഴക്ക് വസന്താ രമേശ് ഉദ്ഘാടനം ചെയ്തു. പി.ടി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ദീപ്തി രവീന്ദ്രൻ, ആർ .സോമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ക്ലാപ്പന പടിഞ്ഞാറ് കെ .ജി. ബിന്ദു ഉദ്ഘാടനം ചെയ്തു. റംല റഹീം അദ്ധ്യക്ഷയായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജെ.കുഞ്ഞിചന്തു, എൽ.കെ.ദാസൻ, അസർ ,റംഷാദ് പുഷ്പ, ബി.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. കരുനാഗപ്പള്ളി ടൗണിൽ ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. എൻ.സി. ശ്രീകുമാർ അദ്ധ്യക്ഷനായി. ബി.ഗോപൻ സംസാരിച്ചു.