ചാത്തന്നൂർ: താഴംതെക്ക് വിളപ്പുറം ആനന്ദവിലാസം ഗ്രന്ഥശാലയിൽ നടന്ന സാംസ്കാരിക സമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവാഗത എഴുത്തുകാരിയായ സ്നേഹ സജീവന്റെ ഐറിസ് ആൻഡ്‌ ദി ബീസ്റ്റ് എന്ന ഇംഗ്ലീഷിലുള്ള ബാലസാഹിത്യ കൃതി എഴുത്തുകാരനായ സുബിൻ.എസ്.ബാബു പ്രകാശനം ചെയ്തു. ഹൃദയപൂർവം സിനിമയുടെ അസി. ഡയറക്ടർ ശ്രീഹരി സുനിൽ, പൊൻമാൻ സിനിമാ ഫെയിം കെ.കിരൺ എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ഡി.സുധീന്ദ്രബാബു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ദിലീപ് ഹരിദാസൻ, എസ്.അച്ചു, ബി.ഹരിലാൽ എന്നിവർ സംസാരിച്ചു. ഓണാഘോഷം, ബാലോത്സവം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനം, മുത്തശ്ശിമാർക്കുള്ള ഓണക്കോടി വിതരണം എന്നിവയും നടന്നു.