കരുനാഗപ്പള്ളി: അമ്മ മനസ് കൂട്ടായ്മയുടെ നൂതന ഭക്ഷ്യ വിതരണ പദ്ധതിയായ അമ്മക്കൊരു പിടി അരിയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പദ്ധതി പ്രകാരം കിടപ്പു രോഗികൾ ഉൾപ്പെടെയുള്ള അവശത അനുഭവിക്കുന്ന 100 അമ്മമാർക്ക് മാസം തോറും 5 കിലോ അരി വീതം നൽകുന്നു .
അമ്മമനസ് ചെയർ പേഴ്സൺ ശശി കല ക്ലാപ്പന അദ്ധ്യക്ഷനായി. ടി.തങ്കച്ചൻ , എൽ.കെ.ശ്രീദേവി, മുനമ്പത്ത് ഷിഹാബ്, നാസർ പോച്ചയിൽ, ബോബൻജിനാഥ് , ഷാജഹാൻ രാജധാനി, മെഹർഖാൻ ചെന്നല്ലൂർ,ജയകുമാർ , അയ്യാണിക്കൽ മജിദ് . ഹുസൈൻ, ടോണി, ബാബു അമ്മ വീട്, രാമാ ഗോപാലകൃഷ്ണൻ ,മാരിയത്ത് ബിവി ,ശകുന്തള, മായാ ഉദയകുമാർ എന്നിവർ സംസാരിച്ചു.