
ചാത്തന്നൂർ: ക്ഷേത്രാരാധനയും വിശ്വാസവും ജീവിതത്തിന്റെ ഭാഗമാണെന്നും അന്ധവിശ്വാസങ്ങൾ ഒഴിവാക്കണമെന്നും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും മന്ത്രിയുമായ കെ.ബി.ഗണേശ് കുമാർ പറഞ്ഞു. പാരിപ്പള്ളി കിഴക്കനേല കിഴക്ക് 5856 ശ്രീ മഹാദേവ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന്റെ നേതൃത്വത്തിൽ 172-ാമത് ചട്ടമ്പിസ്വാമി ജയന്തി ആഘോഷവും വനിതാ സമാജം രണ്ടാം വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, താലൂക്ക് യൂണിയൻ സെക്രട്ടറി പി.എം.പ്രകാശ് കുമാർ, കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, സെക്രട്ടറി കെ.അനിൽകുമാർ, വിജയൻ പിള്ള, മുരളീധരക്കുറുപ്പ്, ജലജകുമാരി, ജയചന്ദ്രബാബു, വിലാസിനി അമ്മ, എ.കെ.ശശികല, ജി.രതിഭായ് എന്നിവർ സംസാരിച്ചു. കുറ്റിക്കാട്ട് ശ്രീ ഭദ്രാദേവീ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്രയ്ക്ക് വനിതാ സമാജം പ്രസിഡന്റ് മിനി കൃഷ്ണൻ, സെക്രട്ടറി ആർ.വൃന്ദ, രമ്യ അനിൽ, ബാലസമാജം പ്രസിഡന്റ് ആദിത്യ.എം.കൃഷ്ണൻ, സെക്രട്ടറി എ.ആർ.രോഹിത്ത്, കരയോഗം ട്രഷറർ പ്രസന്നകുമാർ, ത്രികർത്തൻ, ബൈജു.ജി.ഉണ്ണിത്താൻ, ജി.ആർ.നായർ, ശശിധരൻ പിള്ള, അഡ്വ. ഇളംകുളം ജെ.വേണുഗോപാൽ, ബിജു കിഴക്കനേല, എസ്.എസ്.വിഷ്ണു, രാജേന്ദ്രൻ പിള്ള, പുഷ്പവല്ലി എന്നിവർ നേതൃത്വം നൽകി.