
കൊല്ലം: ഫ്രണ്ട്‌സ് കൂനമ്പായിക്കുളം സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണക്കാട് ഡിവിഷൻ കൗൺസിലർ നസീമ ശിഹാബ് വിദ്യാർത്ഥികളെ ആദരിച്ചു. കൂനമ്പായിക്കുളം ക്ഷേത്ര സെക്രട്ടറി എ.അനീഷ് കുമാർ അദ്ധ്യക്ഷനായി. ഡി.ഉല്ലാസ് സ്വാഗതവും പി.സനൂജ് നന്ദിയും പറഞ്ഞു.