കൊല്ലം: വടയാറ്റുകോട്ട ഉണിച്ചക്കം വീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്‌ടമിരോഹിണി മഹോത്സവവും ഉറിയടി രഥഘോഷയാത്രയും ഇന്ന് മുതൽ 21 വരെ നടക്കും. എല്ലാ ദിവസവും അഷ്ടദ്രവ്യ ശ്രീമഹാഗണപതിഹോമം, ഉഷപൂജ, ഭാഗവത പാരായണം, ഉച്ചപൂജ, ദീപാരാധന എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാവിലെ 11.30ന് കളഭാഭിഷേകം, വൈകിട്ട് 5ന് ഓട്ടൻ തുള്ളൽ, 7ന് ഹരിപ്പാട് പി.പി.ചന്ദ്രൻ മാസ്റ്ററുടെ പാഠകം, രാത്രി 9ന് സത്സംഗ് ഭജൻസ്, 11ന് അഞ്ച്പൂജ, നവകാഭിഷേകം തുടർന്ന് പുഷ്‌പാഭിഷേകം, 1ന് ശ്രീകൃഷ്‌ണ ജനനം ദീപാരാധന. 15ന് രാവിലെ 10.30ന് നവകാഭിഷേകം, വൈകിട്ട് 5ന് ഉണ്ണിരാജ് ബി.എസ്.ഗോകുലത്തിന്റെ പ്രഭാഷണം, 7ന് ഭക്തിഗാനസുധ. 16ന് രാവിലെ 8ന് അഖണ്ഡനാമജപം, വൈകിട്ട് 7ന് മേജർസെറ്റ് കഥകളി. 17ന് വൈകിട്ട് 5ന് ഓട്ടൻ തുള്ളൽ, 7ന് സോപാന നൃത്തം. 18ന് വൈകിട്ട് 5ന് ശ്രീമന്നാരായണീയ പാരായണം, 6.45ന് ലക്ഷ്മീനാരായണ പൂജ, 7ന് ഭക്തിഗാനസുധ. 19ന് രാവിലെ 11.45ന്‌ നൂറും പാലും, വൈകിട്ട് 5ന് ഭജന, 6.45ന് ലക്ഷ്മീനാരായണ പൂജ, 7ന് നൃത്തസന്ധ്യ. 20ന്‌ വൈകിട്ട് 5ന് സമ്പ്രദായ ഭജന, 7ന് ചാക്യാർകൂത്ത്. 21ന് വൈകിട്ട് 3ന് രഥമെഴുന്നള്ളത്തും ഉറിയടി ഘോഷയാത്രയും.